ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനസാധ്യതകളും കരിയർ അവസരങ്ങളും നേരിട്ടു മനസ്സിലാക്കുന്നതിന് വേണ്ടി കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസൺസ് കൗൺസിൽ സെൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ദിശ ഹയർ എജുക്കേഷൻ എക്സ്പോ.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ദിശ എക്സ്പോ നവംബർ 29 30 തീയതികളിലായി പന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുകയാണ്.
എൻ ഐ ടി, ഐ ഐ എം, കാലിക്കറ്റ്, ഹോസ്പിറ്റലിറ്റി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, DIET,, ODEPC, ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് ടീം, കോഴിക്കോട് മെഡിക്കൽ കോളേജ് , കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, വിവിധ പോളിടെക്കുകൾ,ഐടിഐ കൾ, കെൽട്രോൺ, എൽബിഎസ്,സിപ്പറ്റ്, റോബോട്ടിക്ക് അസോസിയേഷൻ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, CMAചാപ്റ്റർ തുടങ്ങി 20 ൽ അധികം സ്റ്റാളുകളും 8 വിവിധ കരിയർ മേഖലയിലെ സെഷൻസ് ഉൾപ്പെടുത്തി കൊണ്ടാണ് എക്സ്പോ സംഘടിപ്പിക്കപ്പെടുന്നത് .
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 54 ഹയർസെക്കൻഡറി സ്കൂളിലെയും, ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .
Event highlights:
- വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ
- ഉന്നത വിദ്യാഭ്യാസ സെമിനാറുകൾ
- ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പ്രത്യേക സ്റ്റാളുകൾ
- സ്പോർട്,ഡിഫൻസ് കരിയർ സാധ്യതകൾ
- K -DAT അഭിരുചി പരീക്ഷ
- പുതുതലമുറയിലെ കരിയർ സാധ്യതകളെയും സംരംഭകത്വത്തെയും കുറിച്ചു കുട്ടികളോട് സംവദിക്കാൻ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ.